Quantcast

അവധി ജോലി: തൊഴിലാളിക്ക് പതിവ് വേതനവും അധിക ശമ്പളവും ലഭിക്കാൻ അർഹത: ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ്

അവധി ദിനങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്ന കാര്യം തൊഴിലുടമ തൊഴിലാളികളെ നേരത്തെ രേഖാമൂലം അറിയിക്കണമെന്നും നിയമത്തിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    26 Nov 2025 10:18 PM IST

General Federation of Oman Workers says workers are entitled to regular wages and additional wages for holiday work
X

മസ്‌കത്ത്: അവധി ദിവസങ്ങളിൽ ജോലി ചെയ്യിപ്പിച്ചാൽ തൊഴിലാളിക്ക് പതിവ് വേതനവും ഒരു ദിവസത്തെ അധിക ശമ്പളവും ലഭിക്കാൻ അർഹതയുണ്ടെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ്. അവധി ദിനങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്ന കാര്യം തൊഴിലുടമ തൊഴിലാളികളെ നേരത്തെ രേഖാമൂലം അറിയിക്കണമെന്നും നിയമത്തിൽ പറയുന്നു. ഔദ്യോഗിക അവധി ദിവസങ്ങളിൽ തൊഴിലെടുക്കുന്നവരുടെ വേതനം സംബന്ധിച്ച് ഒമാനി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 79 വ്യക്തമാക്കുന്നുണ്ടെന്ന് ജിഎഫ്ഒഡബ്ല്യു പറയുന്നു.

അവധി ദിനങ്ങളിൽ ഒരു ജീവനക്കാരൻ ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ തൊഴിലുടമ അവരെ രേഖാമൂലം അറിയിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ നിയന്ത്രണങ്ങൾക്കായുള്ള മാർഗനിർദേശങ്ങളുടെ ആർട്ടിക്കിൾ 56 വ്യക്തമാക്കുന്നുണ്ട്. അവധിക്ക് മുമ്പ് തന്നെ തൊഴിലാളിയെ ഇക്കാര്യം അറിയിക്കണം. ഔദ്യാഗിക അവധി ദിനത്തിൽ ജോലി ചെയ്യേണ്ടിവരുമ്പോൾ, ദിവസത്തിലെ പതിവ് ശമ്പളത്തിന് പുറമേ അവരുടെ പ്രതിദിന അടിസ്ഥാന വേതനത്തിന് തുല്യമായ പണം നൽകുകയോ മറ്റൊരു ദിവസം നഷ്ടപരിഹാര അവധി നൽകുകയോ ചെയ്യണം. ജോലി ചെയ്യുന്ന ഓരോ അവധി ദിനത്തിനും ഒരു ദിവസത്തെ വേതനമോ അവധിയോ നൽകണം. അതേസമയം, ഔദ്യോഗിക അവധി ദിനങ്ങളിൽ ഓവർടൈം ജോലി സ്വീകരിക്കാനോ നിരസിക്കാനോ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 71 വ്യക്തമാക്കുന്നുണ്ട്. ജീവനക്കാരുടെ സമ്മതം സ്ഥാപനങ്ങൾ മാനിക്കുന്നുണ്ടെന്ന് ഈ നിയമം ഉറപ്പാക്കുന്നു. ഒമാനിൽ ദേശീയദിന ആവധി ഇന്ന് ആരംഭിച്ചു. വാരാന്ത്യമടക്കം നാല് ദിവസം നീണ്ടു നൽക്കുന്ന അവധിയാണ് ലഭിക്കുക.

TAGS :

Next Story