യമൻ പ്രതിസന്ധി; രാഷ്ട്രീയ സംവാദത്തിലൂടെ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് ഒമാൻ
സൗദി അറേബ്യയുടെ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്തു

മസ്കത്ത്: യമനിലെ കിഴക്കൻ ഗവർണറേറ്റുകളായ അൽ മഹ്റയിലും ഹളറുമൗത്തിലും ഉടലെടുത്ത സംഘർഷങ്ങൾ രാഷ്ട്രീയ സംവാദത്തിലൂടെ പരിഹരിക്കണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ സമാധാന ശ്രമങ്ങളെ പൂർണമായി സ്വാഗതം ചെയ്യുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ യമനിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ഒമാൻ അറിയിച്ചു. സംഘർഷം രൂക്ഷമാക്കുന്നത് ഒഴിവാക്കി രാഷ്ട്രീയ പാതയിലേക്ക് മടങ്ങണമെന്നും യമൻ ജനതയുടെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര സംവാദം നടത്തി അവരുടെ താല്പര്യങ്ങൾക്കും ഭാവിക്കും ഉതകുന്ന ധാരണയിലെത്തണമെന്നും ഒമാൻ ആഹ്വാനം ചെയ്തു.
Next Story
Adjust Story Font
16

