Quantcast

ബുറൈമിയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പാസ്‌പോര്‍ട്ട് വേണ്ട: പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം നീക്കി

പതിനഞ്ച് വര്‍ഷം മുമ്പ് വരെ ബുറൈമി അതിര്‍ത്തിയിലൂടെ യു.എ.ഇ.യുടെ അല്‍ ഐനിലേക്കും മറ്റും യാത്ര ചെയ്യാമായിരുന്നു. ഒമാന്‍-യു.എ.ഇ അതിര്‍ത്തി കമ്പി വല ഉപയോഗിച്ച് മറച്ചതോടെ ആ സൗകര്യം നഷ്ടമായി.

MediaOne Logo

Web Desk

  • Updated:

    2021-10-22 19:11:03.0

Published:

22 Oct 2021 7:09 PM GMT

ബുറൈമിയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പാസ്‌പോര്‍ട്ട് വേണ്ട: പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം നീക്കി
X

യുഎഇ യുടെ അതിര്‍ത്തി പ്രദേശമായ ഒമാനിലെ ബുറൈമിയിലേക്ക് പോകാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടോ റെസിഡന്റ് കാര്‍ഡോ ആവശ്യമില്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം നീക്കിയതോടെ ബുറൈമിയിലേക്കും ഒമാെന്റ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും.

പതിനഞ്ച് വര്‍ഷം മുമ്പ് വരെ ബുറൈമി അതിര്‍ത്തിയിലൂടെ യു.എ.ഇ.യുടെ അല്‍ ഐനിലേക്കും മറ്റും യാത്ര ചെയ്യാമായിരുന്നു. ഒമാന്‍-യു.എ.ഇ അതിര്‍ത്തി കമ്പി വല ഉപയോഗിച്ച് മറച്ചതോടെ ആ സൗകര്യം നഷ്ടമായി. ബുറൈമിയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകള്‍ക്കും പാസ്‌പോര്‍ട്ട് സ്വന്തം കയ്യില്‍ ഇല്ലാത്തതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല.

യു.എ.ഇ വിസയുമായി ബുറൈമി ഖത്തം ഷക്ല, ഹഫീത്ത് ബോര്‍ഡര്‍ വഴി പോകുന്നവര്‍ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സീല്‍ ചെയ്യാന്‍ വാദി ജിസി ചെക്ക്പോസ്റ്റുവരെ 35 കി. മീ യാത്ര ചെയ്തിരുന്നത് ഈ ഒരു നിയമത്തിലൂടെ ഇല്ലാതായിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് വരെ പാസ്‌പോര്‍ട്ടിനും റെസിഡന്റ് കാര്‍ഡിനും പുറമെ സ്‌പോണ്‍സറുടെ സമ്മത പത്രമുണ്ടെങ്കില്‍ മാത്രമേ ബുറൈമിയിലേക്ക് വരുവാനും ഒമാനിലെ മറ്റു സ്ഥലങ്ങളിലേക്ക് പോകുവാനും സാധിക്കുമായിരുന്നുള്ളൂ.

TAGS :

Next Story