ഇന്ത്യയിൽ നിന്ന് ക്വാറന്റൈൻ പാക്കേജ് ബുക്ക് ചെയ്ത് യാത്രക്കാർ സൗദിയിലെത്തി തുടങ്ങി
രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ക്വാറന്റൈന് ചാർജില്ല. രണ്ട് വയസ് പിന്നിട്ടവർ മുതൽ 12 വയസ്സുവരെയുള്ളവർക്ക് അഞ്ച് ദിവസത്തെ കുറഞ്ഞ ക്വാറന്റൈൻ നിരക്ക് 1500 റിയാലാണ്.

ഇന്ത്യയിൽ നിന്ന് ക്വാറന്റൈൻ പാക്കേജ് ബുക്ക് ചെയ്ത് യാത്രക്കാർ സൗദിയിലെത്തി തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള ക്വാറന്റൈൻ പാക്കേജുകളുടെ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. വിമാന ടിക്കറ്റ് വർധിച്ചതും പ്രവാസികൾക്ക് വലിയ ബാധ്യതയാവുകയാണ്. സൗദിയിൽ നിന്ന് രണ്ട് ഡോസെടുത്തവർക്ക് നേരിട്ട് പറക്കാൻ അവസരമുണ്ട്. ഇതിനു പുറമെ സൗദിയിൽ ഒരു ഡോസ് വാക്‌സിനെടുത്തവരാണെങ്കിൽ മൂന്ന് ദിവസം ക്വാറന്റൈൻ വേണം. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്തവർക്കെല്ലാം അഞ്ച് ദിവസമാണ് ക്വാറന്റൈൻ. വാക്‌സിനെടുക്കാത്തവർക്ക് വിമാനക്കമ്പനികൾ നിലവിൽ പാക്കേജുകൾ നൽകുന്നില്ല.
രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ക്വാറന്റൈന് ചാർജില്ല. രണ്ട് വയസ് പിന്നിട്ടവർ മുതൽ 12 വയസ്സുവരെയുള്ളവർക്ക് അഞ്ച് ദിവസത്തെ കുറഞ്ഞ ക്വാറന്റൈൻ നിരക്ക് 1500 റിയാലാണ്. 12ന് മുകളിലുള്ള എല്ലാ പ്രായക്കാർക്കും 2000 ആണ് കുറഞ്ഞ ക്വാറന്റൈൻ നിരക്ക്. ടു സ്റ്റാർ ഹോട്ടലുകളിലാണ് കുറഞ്ഞ നിരക്ക്. ഹോട്ടൽ മുതലുള്ള യാത്രയും പിസിആർ ടെസ്റ്റും ഭക്ഷണവും ഇതിൽ ഉൾപ്പെടുംയ. ഈ പാക്കേജുകളിൽ ഭൂരിഭാഗവും ബുക്കിങ് പൂർത്തിയായി. സ്റ്റാർ കാറ്റഗറി കണക്കാക്കി തിരിച്ച ക്വാറന്റൈൻ നിരക്കിൽ മാറ്റം വരുന്നില്ല. എന്നാൽ ടിക്കറ്റ് നിരക്കാണ് പ്രവാസികളെ ആശങ്കയിലാക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളിലേക്ക് ടിക്കറ്റ് കിട്ടാത്ത സാഹചര്യവും ഉയർന്ന നിരക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. സൗദിയിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയും വർധിച്ചു. ദുബൈ വഴി 14 ദിവസം തങ്ങി വരുന്നവർക്ക് സൗദിയിൽ ക്വാറന്റൈൻ വേണ്ട. ഇതുവഴിയും പ്രവാസികൾ ഇപ്പോഴും മടങ്ങുന്നുണ്ട്. ഒമിക്രോൺ സാഹചര്യത്തിലും ലോക്ഡൗണിലേക്കൊന്നും നീങ്ങില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം സൂചന നൽകിയതും യാത്ര മേഖലക്ക് ഗുണമായി.
Adjust Story Font
16

