Quantcast

കുവൈത്തിൽ പെട്രോൾ ഉപയോഗം കുതിച്ചുയരുന്നു; ഇന്ധന വിൽപ്പനയിലും വർധന

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതുമാണ് ഉപഭോഗം വർധിക്കാൻ കാരണം.

MediaOne Logo

Web Desk

  • Published:

    8 Dec 2022 7:09 PM GMT

കുവൈത്തിൽ പെട്രോൾ ഉപയോഗം കുതിച്ചുയരുന്നു; ഇന്ധന വിൽപ്പനയിലും വർധന
X

കുവൈത്തിൽ പെട്രോളിനും ഡീസലിനും ഉപഭോഗം കുതിച്ചുയർന്നതായി റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തിയത്.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതുമാണ് ഉപഭോഗം വർധിക്കാൻ കാരണം. അതോടൊപ്പം ജനസംഖ്യാ വർധനവിൽ ഉണ്ടാകുന്ന മാറ്റവും കാറുകളുടെ എണ്ണത്തിലുണ്ടായ വർധനയും ഇന്ധനത്തിന്റെ ഉപഭോഗം വർഷം തോറും വർധിപ്പിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം 4.46 ബില്യൺ ലിറ്ററാണ് കുവൈത്തിലെ ഇന്ധന ഉപഭോഗം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന ഉപഭോഗ വർധനവാണ് ഈ വർഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണെണ്ണയുടെ ഉപഭോഗവും 62 ശതമാനമായി ഉയർന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മണ്ണെണ്ണയുടെ വാർഷിക വിൽപ്പന 108.8 ദശലക്ഷം ലിറ്ററായിരുന്നത് ഈ വർഷം 176.6 ദശലക്ഷം ലിറ്ററായി ഉയർന്നു. പ്രാദേശിക വിപണിയിലേക്കുള്ള മൊത്തം ഇന്ധന വിൽപ്പനയിലും 20 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

TAGS :

Next Story