Quantcast

ഖത്തര്‍ പൊലീസ് കോളജില്‍ നിന്നുള്ള നാലാമത്തെ ബാച്ച് പുറത്തിറങ്ങി

അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ അല്‍താനിയുടെ‌ സാന്നിധ്യത്തിലാണ് പുതിയ സുരക്ഷാ സേനയുടെ ‌പാസിങ് ഔട്ട് പരേഡ് നടന്നത്

MediaOne Logo

Web Desk

  • Published:

    20 Jan 2022 3:45 PM GMT

ഖത്തര്‍ പൊലീസ് കോളജില്‍ നിന്നുള്ള നാലാമത്തെ ബാച്ച് പുറത്തിറങ്ങി
X

പ്രൌഢഗംഭീരമായ ചടങ്ങില്‍ ഖത്തര്‍ പൊലീസ് കോളജില്‍ നിന്നുള്ള നാലാമത്തെ ബാച്ച് പുറത്തിറങ്ങി. ഖത്തര്‍ അമീര്‍ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ അല്‍താനിയുടെ‌ സാന്നിധ്യത്തിലാണ് പുതിയ സുരക്ഷാ സേനയുടെ ‌പാസിങ് ഔട്ട് പരേഡ് നടന്നത്. അമീര്‍ മൈതാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു,

ഖത്തറില്‍ നിന്നും ഫലസ്തീനില്‍ നിന്നുമുള്ള 90 പേരാണ് നാലാമത്തെ ബാച്ചിലുള്ളത്. പരിശീലന സമയത്ത് മികച്ച പ്രകടനം നടത്തിയവരെ അമീര്‍ ആദരിച്ചു. ഖത്തര്‍ ആതിഥേയത്വം‌ വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിനെ സ്വഗതം ചെയ്ത് ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി പരേഡില്‍ സേനാംഗങ്ങള്‍ അണിനിരന്നത് മനോഹര കാഴ്ചയായി.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ക് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുലസീസ് അല്‍താനി, മറ്റു മന്ത്രിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജോര്‍ദാന്‍ ആഭ്യന്തരമന്ത്രി മാസിന്‍ അബ്ദുള്ള ഹിലാല്‍ അല്‍ ഫറായ, സൌദി ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ഹാഷിം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഫാലിഹ് എന്നിവരായിരുന്നു മുഖ്യാഥിതികള്‍. ‌

TAGS :

Next Story