Quantcast

പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികൾക്കുൾപ്പെടെ 27 പേർക്ക് പുരസ്കാരം

വിവിധ തുറകളിൽ പ്രവർത്തിക്കുന്ന 27 പേർക്കാണ്​ രാഷ്ട്രപതി പുരസ്​കാരം പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-02 19:49:41.0

Published:

2 Jan 2023 7:47 PM GMT

പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികൾക്കുൾപ്പെടെ 27 പേർക്ക് പുരസ്കാരം
X

ദല്‍ഹി: ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻ​​ഡോറിൽ പ്രവാസി ഭാരതീയ ദിവസ്​ സമ്മേളനം നടക്കുന്നതിന്‍റെ മുന്നോടിയാണ്​ വിദേശ രാജ്യങ്ങളിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന 27 പേർക്ക്​ രാഷ്ട്രപതി പുരസ്​കാരം പ്രഖ്യാപിച്ചത്​.

വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോക്ടര്‍ അലക്സാണ്ടര്‍ മാളിയേക്കല്‍ ജോണ്‍, യു.എ.ഇ വ്യവസായിയായ സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍, ഫെഡ്എക്സ് സി.ഇ.ഒ രാജേഷ് സുബ്രഹ്മണ്യം എന്നിരടക്കമുള്ളവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ഗൾഫ്​ മേഖലയിൽ നിന്ന്​ പുരസ്കാരം ലഭിച്ച ഏക പ്രവാസിയാണ് സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍​. പ്രവാസികൾക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ.

TAGS :

Next Story