ഖത്തറില്‍ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ ഏഷ്യന്‍ പൗരന്‍ അറസ്റ്റില്‍
കോടിക്കണക്കിന് രൂപയുടെ വിദേശ കറന്‍സികള്‍, ആഡംബര വാഹനങ്ങള്‍, ഇടപാടുകളുടെ രേഖകള്‍ തുടങ്ങിയവ ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്

ഖത്തറില്‍ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ ഏഷ്യന്‍ പൗരനെ കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു. കോടിക്കണക്കിന് രൂപയുടെ വിദേശ കറന്‍സികള്‍, ആഡംബര വാഹനങ്ങള്‍, ഇടപാടുകളുടെ രേഖകള്‍ തുടങ്ങിയവ ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ലൈസന്‍സില്ലാതെയും ആവശ്യമായ മറ്റു അനുമതി പത്രങ്ങളില്ലാതെയും പണമിടപാട്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയവ നടത്തിവന്ന ഏഷ്യന്‍ വംശജനാണ് ഖത്തറില്‍ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇദ്ദേഹത്തെ താമസകേന്ദ്രത്തിലെത്തി അറസ്റ്റ് ചെയ്തത്.
ലൈസന്‍സുകളില്ലാതെ വ്യവസായ സ്ഥാപനം നടത്തല്‍, നിക്ഷേപം നടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. വിലപിടിപ്പുള്ള നിരവധി ആഡംബര കാറുകള്‍, കോടിക്കണക്കിന് രൂപയുടെ വിദേശ കറന്‍സികള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപ കരാറുകളുടെ രേഖകള്‍ തുടങ്ങിയവ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. എന്നാല്‍ ഇയാള്‍ ഏത് രാജ്യക്കാരനാണെന്നോ പേര് വിവരങ്ങളോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല
Adjust Story Font
16

