Quantcast

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഖത്തറിലെ ബലി പെരുന്നാളാഘോഷം

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങളോടെ ഈദ് നമസ്കാരം നടന്നു

MediaOne Logo

Web Desk

  • Published:

    21 July 2021 1:16 AM GMT

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഖത്തറിലെ ബലി പെരുന്നാളാഘോഷം
X

ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഖത്തറിലെ വിശ്വാസി സമൂഹവും ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങളോടെ ഈദ് നമസ്കാരം നടന്നു.

കടുത്ത ചൂടിനെ മറന്ന് ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ്മകള്‍ പുതുക്കി ഖത്തറിലെ വിശ്വാസികളും ബലി പെരുന്നാള്‍ ആഘോഷിച്ചു. പള്ളികളും ഈദ്ഗാഹുകളുമായി ആയിരത്തിലധികം കേന്ദ്രങ്ങളിലാണ് ഈദ് നമസ്കാരം നടന്നത്. എല്ലായിടത്തും രാവിലെ 5.10 ന് നമസ്കാരം ആരംഭിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, രാജ കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അല്‍ വജ്ബ ഈദ്ഗാഹിലെത്തി പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു. മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളുടെ കാലത്ത് പ്രവാചകന്‍ ഇബ്രാഹീം നബി കാണിച്ച ത്യാഗത്തിന്‍റെ മഹത്തായ മാതൃകകള്‍ വിശ്വാസി സമൂഹത്തിന് പാഠമാണെന്ന് പെരുന്നാള്‍ പ്രഭാഷണത്തിന് നേതൃത്വം നല്‍കിയ പണ്ഡിതന്മാര്‍ പറഞ്ഞു.

പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് ആയിരക്കണക്കിന് വരുന്ന പ്രവാസികളും ഈദ് നമസ്കാരത്തിനെത്തി. മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനാല്‍ തന്നെ പാര്‍ക്കുകള്‍ ബീച്ചുകള്‍ കോര്‍ണീഷ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ കുടുംബമായും അല്ലാതെയും നിയന്ത്രണങ്ങളോടെ ഒത്തുകൂടാന്‍ അനുമതിയുള്ളത് ജനങ്ങള്‍ക്ക് ആശ്വാസകരമാണ്.



TAGS :

Next Story