Quantcast

റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നൽകിച്ച് ലോകകപ്പ് സുപ്രീം കമ്മിറ്റി

ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് വിഷയത്തിൽ നിർണായക ഇടപെടൽ നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-12-23 18:00:15.0

Published:

23 Dec 2021 5:48 PM GMT

റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നൽകിച്ച് ലോകകപ്പ് സുപ്രീം കമ്മിറ്റി
X

ലോകകപ്പിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളികളിൽ നിന്ന് റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കിയതിനെതിരെ കടുത്ത നടപടി സ്വീകരിച്ച് ഖത്തർ. തൊഴിലാളികളിൽ നിന്ന് കരാറുകാർ വാങ്ങിയ 823.5 ലക്ഷം റിയാൽ കരാറുകാരോട് തന്നെ തിരിച്ചു നൽകാൻ ഖത്തർ ഉത്തരവിട്ടു. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് വിഷയത്തിൽ നിർണായക ഇടപെടൽ നടത്തിയത്. യൂണിവേഴ്‌സൽ റീ ഇംേമ്പഴ്‌സ്‌മെൻറ് സ്‌കീം പ്രകാരമാണ് 266 കരാറുകാർ പണം തിരികെ നൽകിയതെന്ന് അധികൃതർ അറിയിച്ചു.

രാജ്യാന്തര കുടിയേറ്റ ദിനാചരണ പരിപാടിയുടെ ഭാഗമായി ഖത്തറിൽ ഇൻറർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും സുരക്ഷിതവും, കാര്യക്ഷമവുമായ തൊഴിൽ കുടിയേറ്റ സംവിധാനത്തിനായി ഖത്തർ നടപ്പാക്കിയ പദ്ധതികളും പരിപാടിയിൽ ചർച്ച ചെയ്തു.

ലോകകപ്പ് നിർമാണ വേളകളിൽ തൊഴിലാളികൾക്ക് അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉന്നയിക്കാൻ വെൽഫെയർ ഫോറം രൂപീകരിച്ചാണ് ഖത്തർ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുത്തത്. 23,500 തൊഴിലാളികളെ ഉൾകൊള്ളും വിധം 113 ഫോറങ്ങളാണ് പ്രവർത്തിച്ചത്. തൊഴിലാളികളുടെ പ്രതിനിധികൾക്ക് ആശങ്കകളില്ലാതെ തന്നെ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ ഇതുവഴി കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

TAGS :

Next Story