Quantcast

പെരുന്നാള്‍ അവധിയിൽ ദോഹ മെട്രോയില്‍ യാത്ര ചെയ്തത് 10 ലക്ഷത്തിലേറെ പേര്‍

ലോകകപ്പ് ഫുട്ബോള്‍ കാലത്തെന്ന പോലെ പെരുന്നാള്‍ സമയത്തും യാത്രയ്ക്കായി മെട്രോയെയാണ് കൂടുതല്‍ പേരും ഉപയോഗപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    2 May 2023 12:58 AM IST

10 lakh people traveled on Doha Metro during the Eid Holidays
X

ദോഹ: പെരുന്നാള്‍ അവധിക്കാലത്ത് ദോഹ മെട്രോയില്‍ യാത്ര ചെയ്തത് പത്ത് ലക്ഷത്തിലേറെ പേര്‍. രണ്ടാം പെരുന്നാളിനാണ് കൂടുതല്‍ പേര്‍ മെട്രോയെ ഉപയോഗപ്പെടുത്തിയത്. ലോകകപ്പ് ഫുട്ബോള്‍ കാലത്തെന്ന പോലെ പെരുന്നാള്‍ സമയത്തും യാത്രയ്ക്കായി മെട്രോയെയാണ് കൂടുതല്‍ പേരും ഉപയോഗപ്പെടുത്തിയത്.

ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലുമായി 17 ലക്ഷത്തിലേറെ പേരാണ് പെരുന്നാള്‍ അവധിക്കാലത്ത് മാത്രം യാത്ര ചെയ്തത്. പെരുന്നാളിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മെട്രോയ്ക്ക് ഏറ്റവും തിരക്കേറിയ ദിനം. 2,39,000 പേരാണ് യാത്ര ചെയ്തതത്.

ലുസൈല്‍ ട്രാമില്‍ അരലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു. ദോഹ കോര്‍ണിഷ്, ലുസൈല്‍ ബൊലേവാദ്, കതാറ തുടങ്ങി പെരുന്നാള്‍ ആഘോഷ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കാണ് മെട്രോയെ കൂടുതലാളുകളും ഉപയോഗിച്ചത്.




TAGS :

Next Story