Quantcast

ഖത്തറില്‍ പൊതുനിരത്തില്‍ മോട്ടോര്‍ ബൈക്കില്‍ അഭ്യാസം നടത്തിയയാള്‍ അറസ്റ്റില്‍

അഭ്യാസത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്ത് നശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    15 Dec 2023 9:00 AM IST

ഖത്തറില്‍ പൊതുനിരത്തില്‍ മോട്ടോര്‍ ബൈക്കില്‍   അഭ്യാസം നടത്തിയയാള്‍ അറസ്റ്റില്‍
X

ഖത്തറില്‍ പൊതുനിരത്തില്‍ മോട്ടോര്‍ ബൈക്കില്‍ അഭ്യാസം നടത്തിയയാള്‍ അറസ്റ്റില്‍. അഭ്യാസത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്ത് നശിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യമാണ് ബൈക്ക് അഭ്യാസം നടത്തിയയാളെ കുടുക്കിയത്. മോട്ടോര്‍ ബൈക്കില്‍ കയറി നിന്ന് അഭ്യാസം നടത്തിയ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷയാണ് ഖത്തറില്‍ കാത്തിരിക്കുന്നത്.

ഒരുമാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം റിയാല്‍ മുതല്‍ 50000 റിയാല്‍ വരെ പിഴയും ഒടുക്കണം.

TAGS :

Next Story