തൃശൂർ എടക്കഴിയൂർ സ്വദേശിനി ഖത്തറിൽ നിര്യാതയായി
എടക്കഴിയൂർ പഞ്ചവടി റോഡ് ദാറുസ്സലാമിൽ താമസിക്കുന്ന ആമിനക്കുട്ടി (65) ആണ് മരിച്ചത്

ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെൻറർ പ്രസിഡന്റും തൃശൂർ ജില്ല എസ്എംഎഫ് പ്രസിഡന്റും ഖത്തർ കെഎംസിസി വൈസ് ചെയർമാനും ഗ്ലോബൽ സമസ്‌ത എസ്ഐസി രക്ഷാധികാരിയുമായ എ.വി. അബൂബക്കർ ഖാസിമിയുടെ പത്നി തൃശൂർ എടക്കഴിയൂർ പഞ്ചവടി റോഡ് ദാറുസ്സലാമിൽ താമസിക്കുന്ന ആമിനക്കുട്ടി (65) വയസ്സ് ഖത്തറിലെ സ്വവസതിയിൽ നിര്യാതയായി. അലി അക്ബർ, ഹഫ്‌സ, സഫിയ, അഫീഫ, അലി അസ്ഗർ മക്കളും, ഹംസ കുട്ടി, ശിഹാബുദ്ദീൻ, ഷാനവാസ്, റനിസ, തസ്‌ലിന ജാമാതാക്കളുമാണ്. ജനാസ നമസ്‌കാരവും ഖബറടക്കവും നാളെ (തിങ്കൾ) 05/01/2026 അസർ നമസ്കാര ശേഷം അബൂഹമൂർ മിസൈമീർ ഖബർസ്ഥാനിൽ നടക്കും.
Next Story
Adjust Story Font
16

