Quantcast

ഖത്തറിലെ മ്യൂസിയങ്ങളിലെ ടിക്കറ്റിങ് പോളിസിയിൽ താൽക്കാലിക മാറ്റം വരുത്തി

MediaOne Logo

Web Desk

  • Published:

    7 Oct 2022 3:57 PM IST

ഖത്തറിലെ മ്യൂസിയങ്ങളിലെ ടിക്കറ്റിങ്   പോളിസിയിൽ താൽക്കാലിക മാറ്റം വരുത്തി
X

മ്യൂസിയങ്ങളിലെ ടിക്കറ്റിങ് പോളിസിയിൽ താൽക്കാലിക മാറ്റം വരുത്തി. ഡിസംബർ 31 വരെ ഖത്തറിലെ താമസക്കാർക്കും മ്യൂസിയങ്ങൾ സന്ദർശിക്കാൻ ടിക്കറ്റ് വേണം.

ഖത്തർ നാഷണൽ മ്യൂസിയം, 3-2-1 മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം എന്നിവയിൽ 100 ഖത്തർ റിയാലാണ് ടിക്കറ്റ് നിരക്ക്. 16 വയസിൽ താഴെയുള്ളവർക്ക് ടിക്കറ്റ് ആവശ്യമില്ല. മതാഫ് അറബ് മ്യൂസിയത്തിൽ 50 റിയാലും അൽ സുബാറയിൽ 35 റിയാലുമാണ് ടിക്കറ്റ് നിരക്കുകൾ. ഡാഡു ഗാർഡനിൽ ഹയ്യാകാർഡുള്ളവർക്ക് സൗജന്യമായി പ്രവേശിക്കാം. ഖത്തർ മ്യൂസിയംസ് വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

TAGS :

Next Story