Quantcast

അബീർ മെഡിക്കൽ സെന്ററിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

MediaOne Logo

Web Desk

  • Published:

    9 May 2023 8:48 AM IST

Abeer Medical Center
X

ഖത്തറിലെ അബീർ മെഡിക്കൽ സെന്ററിന്റെ ഇൻഡസ്ട്രിയൽ ഏരിയ ബ്രാഞ്ചിൽ സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. വിവിധ കമ്യൂണിറ്റികളുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് 250 ഓളം പേർ പ്രയോജനപ്പെടുത്തി.

ഈ മാസം എല്ലാ വെള്ളിയാഴ്ചകളിലും ക്യാമ്പ് തുടരും. ബിപി മോണിറ്ററിംഗ്, ജിആർബിഎസ്, ടോട്ടൽ കൊളസ്‌ട്രോൾ, യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകൾ സൗജന്യമാണ്.

വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഡോ. അബ്ദുല്ല അഹമ്മദ് അൽ മോഹന്നാദി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. വരുംവർഷങ്ങളിലും സാമൂഹ്യ സേവന സംരംഭങ്ങൾ തുടരുമെന്ന് അബീർ മെഡിക്കൽ സെന്റർ ഗ്രൂപ്പ് മേധാവി ഡോക്ടർ നിത്യാനന്ദ് പറഞ്ഞു.

TAGS :

Next Story