Quantcast

ഏഷ്യന്‍ കപ്പ്: ആരാധകർക്കായി സൂപ്പർ ഫാൻ മത്സരവുമായി ഫുട്ബോള്‍ കോൺഫെഡറേഷൻ

ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്

MediaOne Logo

Web Desk

  • Published:

    12 Oct 2023 7:20 PM GMT

Asian Football Confederation launches Super Fan Competition for fans in conjunction with Asian Cup Football, AFC keeps up fan engagement momentum with hunt for Asian Cup Superfan, AFC hunt for Asian Cup Superfan
X

ദോഹി: ഏഷ്യന്‍ കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് വൻകരയിലെ ആരാധകർക്കായി സൂപ്പർ ഫാൻ മത്സരവുമായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ. സ്വന്തം ടീമിനെ പിന്തുണയ്ക്കുന്ന ഒരുമിനുട്ട് വീഡിയോ വഴിയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

2024 ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിലേക്ക് ഇനിയുള്ളത്. മൂന്ന് മാസം മാത്രം. ഫുട്ബാൾ ആരാധകർക്ക് ആവേശകരമായ വീഡിയോകളിലൂടെ ടൂര്‍ണമെന്റ് പ്രചാരണത്തിന്റെ ഭാഗമാകാം. തങ്ങളുടെ ഇഷ്ട ടീമിനുള്ള പിന്തുണക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

തങ്ങളുടെ ടീമിനോടും ഫുട്ബാളിനോടുമുള്ള ആവേശം പ്രകടമാക്കുന്ന വീഡിയോ പങ്കുവെച്ച് ആർക്കും പങ്കാളിയാകാം. ഒക്ടോബര്‍ 26 വരെയാണ് വീഡിയോ അപ്ലോഡ് ചെയ്യാനുള്ള കാലാവധി. തുടർന്ന് എ.എഫ്.സിയുടെ വിദഗ്ധ ജഡ്ജിങ് പാനൽ തെരഞ്ഞെടുക്കുന്ന 48 വീഡിയോകൾ സൂപ്പർ ഫാൻ മത്സരത്തിൻെറ അവസാന ഘട്ടത്തിൽ ഇടം നേടും. ഒാരോ രജ്യത്തിൻെറയും രണ്ട് വീഡിയോ എന്ന നിലയിലാണ് വോട്ടിങ്ങിന് പരിഗണിക്കുന്നത്.

നവംബർ ഏഴിന് തുടങ്ങി 24 വരെ നീണ്ടു നിൽക്കുന്ന കാലയളവിൽ ആരാധകർക്ക് വോട്ട് ചെയ്ത് ഇഷടമുള്ള വീഡിയോ തെരഞ്ഞെടുക്കാം. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വീഡിയോ ഉടമയെ ഗ്ലോബല്‍ വിന്നറായി തെരഞ്ഞെടുക്കും. വിജിയികള്‍ക്ക് മത്സര ടിക്കറ്റ് ഉള്‍പ്പെടെ സമ്മാനമായി ലഭിക്കും.

Summary: Asian Football Confederation launches Super Fan Competition for fans in conjunction with Asian Cup Football

TAGS :

Next Story