Quantcast

ഖത്തറിന്റെ മാനത്ത് അൽ സിമാക് നക്ഷത്രമെത്തി; ഇനി രാത്രികൾക്ക് തണുപ്പേറും

നേരിയ വേ​ഗതയിലുള്ള കാറ്റിനും സാധ്യത

MediaOne Logo

Web Desk

  • Published:

    29 Oct 2025 1:09 PM IST

Al Smak star heralds colder nights in Qatar: Meteorology Dept
X

ദോ​ഹ: വാസ്മി സീസണിലെ രണ്ടാമത്തെ നക്ഷത്രമായ അൽ സിമാക് നക്ഷത്രം എത്തിയതോടെ രാത്രികാലങ്ങളിലെ തണുപ്പ് വർധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ കേന്ദ്രം. 13 ദിവസം ഈ നക്ഷത്രത്തിന്റെ ആരോഹണം നീണ്ടുനിൽക്കും.

തണുപ്പിനു പുറമെ ഈ കാലയളവിൽ നേരിയ വേഗതയിലുള്ള കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു. നക്ഷത്രത്തിന്റെ ഉദയ സമയത്ത് ഇടയ്ക്കിടെ മഴ പെയ്യാനും സാധ്യതയുണ്ട്.

TAGS :

Next Story