Quantcast

ഖത്തറിൽ പുതിയ അധ്യയന വർഷത്തിൽ എല്ലാ വിദ്യാർഥികളും ജീവനക്കാരും ആന്റിജൻ പരിശോധന നടത്തണം

എല്ലാ വിദ്യാർഥികളും ജീവനക്കാരും മാസ്‌ക് ധരിക്കണമെന്നും നിബന്ധനയുണ്ട്

MediaOne Logo

Web Desk

  • Published:

    12 Aug 2022 8:25 AM GMT

ഖത്തറിൽ പുതിയ അധ്യയന വർഷത്തിൽ എല്ലാ വിദ്യാർഥികളും   ജീവനക്കാരും ആന്റിജൻ പരിശോധന നടത്തണം
X


ഖത്തറിൽ പുതിയ അധ്യയന വർഷത്തിൽ എല്ലാ വിദ്യാർഥികളും ജീവനക്കാരും ആന്റിജൻ പരിശോധന നടത്തണമെന്ന് മുന്നറിയിപ്പ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നിർദേശം. സ്‌കൂളുകൾ, നഴ്‌സറികൾ, കിന്റർഗാർട്ടൺ തുടങ്ങി മുഴുവൻ വിദ്യാർഥികളും ക്ലാസ് തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് ആന്റിജൻ പരിശോധന നടത്തിയിരിക്കണം.

അധ്യാപക, അധ്യാപകേതര ജീവനക്കാർക്കും ഇത് ബാധകമാണ്. വീടുകളിലോ, അംഗീകൃത ലാബുകളിലോ വെച്ച് പരിശോധന നടത്താവുന്നതാണ്. ഇത് എല്ലാ ആഴ്ചയിലും ആവർത്തിക്കേണ്ടതില്ല. സ്‌കൂളുകളിൽ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് റിസൾട്ട് കാണിക്കണം. എല്ലാ വിദ്യാർഥികളും ജീവനക്കാരും മാസ്‌ക് ധരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ജീവനക്കാർ സ്‌കൂളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുമ്പോൾ ഇഹ്തിറാസ് ആപ്ലിക്കേഷൻ കാണിക്കണമെന്നും നിബന്ധനയുണ്ട്. ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്‌കൂളുകൾ ഈ മാസം 16 നാണ് തുറക്കുന്നത്.

TAGS :

Next Story