Quantcast

ഖത്തറിൽ ലോകകപ്പ് ആരവങ്ങളുമായി അമേരിക്കൻ ആരാധകരെത്തി

ലോകകപ്പ് ഒരുക്കങ്ങൾ വിവിധ രാജ്യങ്ങളിലേക്കെത്തിക്കാനാണ് ആരാധക പ്രതിനിധി സംഗമം ഒരുക്കിയത്

MediaOne Logo

Web Desk

  • Published:

    23 Aug 2022 12:08 PM IST

ഖത്തറിൽ ലോകകപ്പ് ആരവങ്ങളുമായി   അമേരിക്കൻ ആരാധകരെത്തി
X

ഖത്തറിൽ ലോകകപ്പ് ആവേശവുമായി ലാറ്റിനമേരിക്കയിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നുമുള്ള ആരാധകരെത്തി. ലോകകപ്പ് വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ആരാധകരുടെ സംഗമം നടന്നത്. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയാണ് പരിപാടി സംഘടിപ്പിച്ചത്

ബ്രസീൽ, അർജന്റീന, യുറുഗ്വായ്, ഇക്വഡോർ, കാനഡ, മെക്‌സിക്കോ, അമേരിക്ക, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് ആരവങ്ങളുമായി എത്തിയത്. ദേശീയ പതാകകളും തോരണങ്ങളും കൊട്ടും പാട്ടുമായി ഫാൻ ലീഡേഴ്‌സ് ഗ്രൗണ്ടിലിറങ്ങിയപ്പോൾ അത് ലോകകപ്പ് വേളയിലെ ഗാലറികളെ ഓർമിപ്പിച്ചു.

ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ പ്രതിനിധികളുടെ സംഗമം ഒരുക്കിയത്. വിവിധ രാജ്യങ്ങളുടെ എംബസി ഉദ്യോഗസ്ഥർ, കമ്യൂണിറ്റി പ്രതിനിധികൾ, നാട്ടിൽ നിന്നെത്തിയ ആരാധകർ എന്നിവരെല്ലാം കൂട്ടത്തിലുണ്ടായിരുന്നു, ലോകകപ്പ് സ്റ്റേഡിയത്തിലും സൗകര്യങ്ങളിലുമെല്ലാം സംതൃപ്തി രേഖപ്പെടുത്തിയ ആരാധകർ സ്വന്തം ടീം

ഖത്തറിൽ കിരീടമുയർത്തുമെന്ന ആത്മവിശ്വാസം പങ്കുവെച്ചാണ് മടങ്ങിയത്. ഖത്തർ ലോകകപ്പ് അംബാസഡർ മുഹമ്മദ് സാദ് അൽ ഖുവാരി, അഹ്‌മമ്മദ് ഖലീൽ എന്നിവർ പങ്കെടുത്തു.

TAGS :

Next Story