Quantcast

അമീര്‍ കപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന്; അല്‍ ദുഹൈല്‍- അല്‍ഗരാഫയെ നേരിടും

വൈകിട്ട് ഏഴിന് ഖലീഫ ഇന്റര്‍നാഷണല്‍സ്റ്റേഡിയത്തിലാണ് മത്സരം

MediaOne Logo

Web Desk

  • Published:

    18 March 2022 11:39 AM GMT

അമീര്‍ കപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന്; അല്‍ ദുഹൈല്‍- അല്‍ഗരാഫയെ നേരിടും
X

അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ഇന്ന് വൈകിട്ട് ഏഴിന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. അല്‍ ദുഹൈല്‍- അല്‍ഗരാഫയെയാണ് ഫൈനലില്‍ നേരിടുന്നത്.

ടൂര്‍ണമെന്റ് ഫേവറിറ്റുകളും നിലവിലെ ചാമ്പ്യന്മാരുമായിരുന്ന അല്‍സദ്ദ് ക്ലബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ ദുഹൈല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. അല്‍ വക്രയെ സെമിയില്‍ തകര്‍ത്താണ് അല്‍ഗരാഫയുടെ വരവ്.

ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ദുഹൈലിനാണ് മത്സരത്തില്‍ മേല്‍ക്കൈ. ഖത്തറിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ അമീര്‍ കപ്പിന്റെ 50ാം പതിപ്പാണ് ഇത്തവണത്തേത്. മത്സരം കാണാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അടക്കമുള്ള പ്രമുഖര്‍ ഖലീഫ സ്റ്റേഡിയത്തിലെത്തും.

ഖത്തറിലെ ആഭ്യന്തര ഫുട്‌ബോള്‍ സീസണിന് അമീര്‍ കപ്പ് ഫൈനലിലെ ലോങ് വിസിലോടെ വിരാമമാകും. പിന്നാലെ ലോകകപ്പ് ഫുട്‌ബോളിനുള്ള ദേശീയ ടീമിന്റെ പരിശീലനക്കളരിയിലാകും പ്രധാന താരങ്ങളെല്ലാം.

TAGS :

Next Story