ജോലി സ്ഥലത്തും ലോകകപ്പ് ആരവങ്ങളൊരുക്കി ആര്‍ഗസ് ഷിപ്പിങ് ഖത്തര്‍ ഓഫീസ്

നാട്ടിന്‍ പുറത്തെ ക്ലബുകള്‍ക്ക് സമാനമായാണ് ഓഫീസ് മോടിപിടിപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    3 Dec 2022 7:17 PM GMT

ജോലി സ്ഥലത്തും ലോകകപ്പ് ആരവങ്ങളൊരുക്കി ആര്‍ഗസ് ഷിപ്പിങ് ഖത്തര്‍ ഓഫീസ്
X

ദോഹ: ജോലി സ്ഥലത്തും ലോകകപ്പ് ആരവങ്ങളൊരുക്കി ആര്‍ഗസ് ഷിപ്പിങ് ഖത്തര്‍ ഓഫീസ്. ലോകകപ്പില്‍ കളിക്കുന്ന രാജ്യങ്ങളുടെ പതാകകളും ജേഴ്സികളുമായി അലങ്കരിച്ചിരിക്കുകയാണ് ഓഫീസ്.

ലോജിസ്റ്റിക്, ഷിപ്പിംഗ്, ഡോർ ടു ഡോർ സർവീസ് മേഖലകളിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആര്‍ഗസ് ഷിപ്പിങ്. ദുബൈ, ചൈന., ഇന്ത്യ, സൌദി ബ്രാഞ്ചുകളിലെ ജീവനക്കാരെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ആര്‍ഗസ് ജോലി സ്ഥലത്ത് ലോകകപ്പ് ആരവം‌ തീര്‍ത്തിരിക്കുന്നത്. ജോലിക്കിടയിലും ജീവനക്കാര്‍ക്ക് ലോകകപ്പ് ആരവങ്ങളുടെ അനുഭവം ലഭ്യമാക്കാന്‍ നാട്ടിന്‍ പുറത്തെ ക്ലബുകള്‍ക്ക് സമാനമായാണ് ഓഫീസ് മോടിപിടിപ്പിച്ചിരിക്കുന്നത്.

ജീവനക്കാര്‍ ഇഷ്ട ടീമുകളുടെ ജേഴ്‌സിയും അണിഞ്ഞുകൊണ്ടാണ് ജോലിക്കെത്തുിന്നത്. ഓഫീസില്‍ തന്നെ ബിഗ് സ്ക്രീനില്‍ കളിയാസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. പ്രതിസന്ധികളെ തരണം ചെയ്ത് മഹാമേള വന്‍ വിജയമാക്കുന്ന ഖത്തറിനുള്ള പിന്തുണ കൂടിയാണ് ഈ ആരവങ്ങള്‍ക്ക് പിന്നിലെന്ന് ആര്‍ഗസ് ഷിപ്പിങ് ജനറല്‍ മാനേജര്‍ ജംഷി പി കോലോത്ത് പറഞ്ഞു

TAGS :

Next Story