Quantcast

ഖത്തറിന്റെ വടക്കൻ മേഖലയിൽ പദ്ധതികൾ പൂർത്തിയാക്കി അഷ്ഗാൽ

84 കി.മീ ദൈർഘ്യമുള്ള റോഡുകളുടെ നിർമാണമാണ് അഷ്ഗാൽ പൂർത്തിയാക്കിയത്

MediaOne Logo

Web Desk

  • Published:

    11 Nov 2025 10:59 PM IST

ഖത്തറിന്റെ വടക്കൻ മേഖലയിൽ പദ്ധതികൾ പൂർത്തിയാക്കി അഷ്ഗാൽ
X

ദോഹ: രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയതായി ഖത്തർ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. 84 കി.മീ ദൈർഘ്യമുള്ള റോഡുകളുടെ നിർമാണമാണ് അഷ്ഗാൽ പൂർത്തിയാക്കിയത്. റോഡ് അനുബന്ധ വികസന പദ്ധതികളും പൂർത്തിയായിട്ടുണ്ട്. 746 തെരുവ് വിളക്കുകൾ സ്ഥാപിച്ചു. കാറുകൾക്കും ബസുകൾക്കുമായി 22,600ലധികം പാർക്കിങ് സ്ഥലങ്ങൾ നവീകരിക്കുകയും ചെയ്തു. കാൽനട-സൈക്കിൾ പാതാ നിർമാണവും പൂർത്തിയാക്കി. മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് പദ്ധതികൾ.

പദ്ധതിയുടെ ഭാഗമായി അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിനും ലുസൈൽ സ്റ്റേഡിയത്തിനും സമീപത്തായി 20,000 വാഹനങ്ങൾക്ക് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ലുസൈൽ ഏരിയയിൽ ബസുകൾക്കായി 285 പാർക്കിങ് സ്ഥലങ്ങളും തയാറാക്കി. പദ്ധതിയുടെ ഭാഗമായി മഴവെള്ള സംഭരണ ടാങ്കിന് മുകളിൽ 22,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഹരിത പാർക്കും നിർമിച്ചിട്ടുണ്ട്. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ 1,850 മരങ്ങൾ നട്ടു. ലാൻഡ്സ്‌കേപ്പിങ് ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്.

TAGS :

Next Story