Quantcast

ഖത്തറില്‍ ആയിരങ്ങള്‍ക്ക് സാന്ത്വനമേകി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്

ഖത്തറിലെ ഏഷ്യന്‍ രാജ്യങ്ങളില്‍ നി്ന്നുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കുവേണ്ടിയാണ് സി.ഐ.സിയും ഐഡിസിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-06-09 18:53:00.0

Published:

9 Jun 2023 6:51 PM GMT

Asian Medical Camp comforted thousands in Qatar
X

ഖത്തറില്‍ ആയിരങ്ങള്‍ക്ക് സാന്ത്വനമേകി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയും ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് 3000 ലേറെ പ്രവാസികള്‍ പ്രയോജനപ്പെടുത്തി. ഖത്തറിലെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കുവേണ്ടിയാണ് സി.ഐ.സിയും ഐ.ഡി.സിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ സേവനം ഉറപ്പാക്കിയിരുന്നു. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഓപറേഷന്‍സ് എക്‌സി. ഡയറക്ടര്‍ ഡോ. സാമിയ അഹ്‌മദ് അല്‍അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

പ്രവാസികളില്‍ ആരോഗ്യ ബോധവത്കരണം ഉണ്ടാക്കുന്ന ഇത്തരം പരിപാടികളെ സന്തോഷത്തോടെയാണ് ഖത്തര്‍ സമീപിക്കുന്നതെന്ന് പിഎച്ച്സിസി റീജിയണല്‍ ഡ‍യറക്ടര്‍ ഡോ. ഹിയാം അല്‍സാദ വ്യക്തമാക്കി. ഖത്തറിലെ വിവിധ മന്ത്രാലയ പ്രതിനിധികളും ശ്രീലങ്ക, നേപ്പാള്‍ രാജ്യങ്ങളുടെ അംബാസഡര്‍മാരും ഇന്ത്യ്ന്‍ കമ്യൂണിറ്റി നേതാക്കളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. താഴ്ന്ന വരുമാനമുള്ള പ്രവാസികള്‍ മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിട്ട‌ത്.

ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സജീവ സാന്നിധ്യവും ഉറപ്പാക്കാനായി ഖത്തര്‍ ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാനത്തിനും അവയവദാനത്തിനും നിരവധി പേര്‍ മുന്നോട്ടുവന്നതായി സംഘാടകര്‍ പറഞ്ഞു. വിവിധ ക്ലിനിക്കല്‍ ടെസ്റ്റുകള്‍ക്കൊപ്പം രോഗികള്‍ക്ക് മരുന്നും സൗജന്യമായി ലഭ്യമാക്കിയിരുന്നു. രാവിലെ ഏഴിന് ആരംഭിച്ച ക്യാമ്പ് നാല് ഷിഫ്റ്റുകളിലായി വൈകിട്ട് ആറിനാണ് സമാപിച്ചത്.

നേപ്പാള്‍ അംബാസഡര്‍ ഡോ. നരേഷ് ബിക്രം ദകല്‍, അംബാസഡര്‍, ശ്രീലങ്കന്‍ അംബാസഡര്‍ മഫാസ് മുഹിയദ്ദീന്‍, ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, കെസി അബ്ദുല്‍ ലത്തീഫ്, നൌഫല്‍ പാലേരി, പിപി റഹീം എന്നിവര്‍ സംസാരിച്ചു

TAGS :

Next Story