Quantcast

ആസാദി കാ അമൃത് മഹോത്സവ്; സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ന് സമാപിക്കും

അംബാസഡർ ഡോ. ദീപക് മിത്തൽ ആണ് മുഖ്യാതിഥി

MediaOne Logo

Web Desk

  • Updated:

    2022-08-19 07:03:53.0

Published:

19 Aug 2022 12:28 PM IST

ആസാദി കാ അമൃത് മഹോത്സവ്;   സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ന് സമാപിക്കും
X

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്റർ നടത്തുന്ന ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും.

വൈകിട്ട് 9 മുതൽ രാത്രി 11 മണിവരെ അൽ അറബി സ്‌പോർട്‌സ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ആണ് മുഖ്യാതിഥി. ഡാനിഷ് ഹുസൈൻ ബദയുനി അവതരിപ്പിക്കുന്ന ഖവാലിയാണ് സമാപന ആഘോഷങ്ങളുടെ മുഖ്യ ആകർഷണം. ഇതിനു പുറമെ മാജിക് ഷോ, തത്സമയ സംഗീത പരിപാടികൾ

എന്നിവയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ, എ.പി മണികണ്ഠൻ, കൃഷ്ണകുമാർ, കമലാ താക്കൂർ, സുബ്രഹ്‌മണ്യ ഹെബ്ബഗലു എന്നിവർ പങ്കെടുത്തു.

TAGS :

Next Story