ബയോ എത്തിക്സ് കോൺഗ്രസ് അടുത്ത വർഷം ജൂണിൽ ഖത്തറിൽ

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ബയോ എത്തിക്സിന്റെ ബയോ എത്തിക്സ് കോൺഗ്രസ് അടുത്ത വർഷം ജൂണിൽ ഖത്തറിൽ നടക്കും. ലോകത്തിലെ ബയോ എത്തിക്സ് രംഗത്ത് നിന്നുള്ള വിദഗ്ധരുടെയും ചിന്തകരുടെയും ഏറ്റവും വലിയ ഒത്തുചേരലായിരിക്കും ഇത്.
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോൺഗ്രസിന്റെ പതിനേഴാമത് പതിപ്പാണ് ഖത്തറിൽ നടക്കുക. മതം, സംസ്‌കാരം, ജൈവ ധാർമ്മികത എന്ന തലക്കെട്ടിൽ 2024 ജൂൺ മൂന്ന് മുതൽ ആറ് വരെ നടക്കുന്ന സമ്മേളനത്തിന് ഇതാദ്യമായാണ് മിഡിലീസ്റ്റിലും അറബ് ലോകത്തും നിന്നുള്ള ഒരു രാജ്യം വേദിയാകുന്നത്.
Next Story
Adjust Story Font
16