Quantcast

ബ്രൊക്കോളി റെസ്റ്റോറന്‍റ് ഖത്തറില്‍ പ്രവര്‍ത്തനം തുട‌ങ്ങി

ഇന്ത്യന്‍, അറേബ്യന്‍, ചൈനീസ് വൈവിധ്യങ്ങളുമായാണ് ബ്രൊക്കോളി ഖത്തറിലെ ബിന്‍ ഉംറാനില്‍ ഭക്ഷണ പ്രേമികളെ സല്‍ക്കരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-07 08:05:35.0

Published:

7 Jan 2023 1:09 AM IST

ബ്രൊക്കോളി റെസ്റ്റോറന്‍റ് ഖത്തറില്‍ പ്രവര്‍ത്തനം തുട‌ങ്ങി
X

ഖത്തർ: രുചി വൈവിധ്യങ്ങളുമായി ബ്രൊക്കോളി റെസ്റ്റോറന്‍റ് ഖത്തറില്‍ പ്രവര്‍ത്തനം തുട‌ങ്ങി. ബിന്‍ ഉംറാനില്‍ വിശാലമായ സൗകര്യങ്ങളോട് കൂടിയാണ് റെസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുന്നത്. ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍സാദ റെസ്റ്റോറന്‍റ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍, അറേബ്യന്‍, ചൈനീസ് വൈവിധ്യങ്ങളുമായാണ് ബ്രൊക്കോളി ഖത്തറിലെ ബിന്‍ ഉംറാനില്‍ ഭക്ഷണ പ്രേമികളെ സല്‍ക്കരിക്കുന്നത്. ബാര്‍ബിക്യു, ഷവര്‍മ, കബാബ് തുടങ്ങിയ അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം തലശേരി ദം ബിരിയാണിയും രുചിക്കാം. ബ്രൊക്കോളി സ്പെഷ്യല്‍ ദോശയും നാടന്‍ സ്നാക്ക്സുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ വിശാലമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ബ്രൊക്കോളിയുടെ കൂടുതല്‍ ശാഖകള്‍ ഖത്തറില്‍ ഉടന്‍ തുറക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

മാനേജിങ് ഡയറക്ടര്‍ അസ്ഹര്‍ അലി, മാനേജിങ് പാര്‍ട്ണര്‍മാരായ വി.കെ.എം സലിം, എം.എം.കെ മുഹമ്മദ്, സി.ഐ.സി സെക്രട്ടറി നൗ​ഫല്‍, അബൂബക്കര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story