Quantcast

സുരേഷ് കൂവാട്ടിന്റെ പുതിയ കഥാസമാഹാരം 'സൈഗോണിന്റെ യുദ്ധക്കുട്ടികൾ' കവർ പ്രകാശനം നടന്നു

മാൻകൈൻഡ് ലിറ്ററേച്ചർ ആണ് പുസ്തകത്തിന്റെ പ്രസാധകർ

MediaOne Logo

Web Desk

  • Published:

    4 Jan 2026 1:15 PM IST

സുരേഷ് കൂവാട്ടിന്റെ പുതിയ കഥാസമാഹാരം സൈഗോണിന്റെ യുദ്ധക്കുട്ടികൾ കവർ പ്രകാശനം നടന്നു
X

ദോഹ: എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ പുതിയ കഥാസമാഹാരം 'സൈഗോണിന്റെ യുദ്ധക്കുട്ടികൾ' കവർ പ്രകാശനം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരും ദോഹയിലെ വിശിഷ്ട വ്യക്തികളും ചേർന്ന് സമൂഹമാധ്യമം വഴി നിർവ്വഹിച്ചു.

പുതുവത്സര ദിനത്തിൽ ദോഹ സമയം 2.30-ന് എഴുത്തുകാരായ പി. സുരേന്ദ്രൻ, സന്തോഷ് ഏച്ചിക്കാനം, കെ. ടി. സൂപ്പി, ഷീല ടോമി, ജിൻഷ ഗംഗ, ഷമിന ഹിഷാം, നയന വൈദേഹി, വി. ഷിനിലാൽ, മനോജ് വെള്ളനാട്, കെ. വി. മണികണ്ഠൻ, റിഹാൻ റാഷിദ്, മനീഷ് മുഴക്കുന്ന്, ബിനീഷ് പുതുപ്പണം എന്നിവർ പ്രകാശനത്തിൽ പങ്കാളികളായി. മാൻകൈൻഡ് ലിറ്ററേച്ചർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.

'തേൻവരിക്ക' (കഥാസമാഹാരം), 'മലക്കാരി' (നോവൽ) എന്നിവ നേരത്തെ പ്രസിദ്ധീകൃതമായ കൃതികളാണ്. ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്.

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം എക്സിക്യൂട്ടീവ് അംഗമായ സുരേഷ് കൂവാട്ട്, നിലവിൽ ഖത്തറിൽ 'ടീ ടൈം' ഗ്രൂപ്പിൻ്റെ മീഡിയ കോർഡിനേറ്ററായി ജോലിചെയ്യുന്നു.

TAGS :

Next Story