Quantcast

ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 863 പേര്‍ക്ക്

ആകെ കോവിഡ് രോഗികളുടെ എണ്ണവും ഒരിടവേളയ്ക്ക് ശേഷം അയ്യായിരം കടന്നു

MediaOne Logo

Web Desk

  • Updated:

    2022-07-13 16:33:25.0

Published:

13 July 2022 10:01 PM IST

ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 863 പേര്‍ക്ക്
X

ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു, ഇന്ന് 863 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം അയ്യായിരം കടന്നു കഴിഞ്ഞവാരം പ്രതിദിനം ശരാശരി 559 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചിരുന്നത്. ഇന്ന് അത് 863 ആയി ഉയര്‍ന്നു, ഇതില്‍ 773 പേര്‍ സമ്പര്‍ക്ക രോഗികളാണ്, 90 പേര്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയവരാണ്.

ആകെ കോവിഡ് രോഗികളുടെ എണ്ണവും ഒരിടവേളയ്ക്ക് ശേഷം അയ്യായിരം കടന്നു, 5109 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ ഖത്തറിലുള്ളത്, കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. 107 കോവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്.

TAGS :

Next Story