Quantcast

ഫലസ്തീൻ ചരിത്രം ഓർമിപ്പിക്കാൻ ചലച്ചിത്രമേളയുമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

വോയ്‌സ് ഫ്രം ഫലസ്തീൻ എന്ന പേരിൽ ഫലസ്തീനിലെ പ്രമുഖ ചലച്ചിത്രകാരൻമാരുടെ ഒമ്പത് ചിത്രങ്ങൾ പ്രദർശിപ്പിക്കും

MediaOne Logo

Web Desk

  • Published:

    3 Nov 2023 5:38 PM GMT

Doha Film Institute organises film festival to commemorate Palestinian history
X

ദോഹ: ഫലസ്തീന്റെ ചരിത്രം ലോകത്തെ ഓർമിപ്പിക്കാൻ ചലച്ചിത്രമേളയുമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ഫലസ്തീനികളുടെ ജീവിതവും അതിജീവനവും പ്രമേയമാക്കിയ ഒമ്പത് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ചലച്ചിത്രമേളയിൽ ഫലസ്തീൻ ജനതയുടെ അചഞ്ചലമായ പോരാട്ടങ്ങളെയും പ്രതിരോധത്തിന്റെയും കാഴ്ചകളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വോയ്‌സ് ഫ്രം ഫലസ്തീൻ എന്ന പേരിൽ ഫലസ്തീനിലെ പ്രമുഖ ചലച്ചിത്രകാരൻമാരുടെ ഒമ്പത് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

എലിയ സുലൈമാന്റെ'ടൈം ദാറ്റ് ടു റിമൈൻസ്' മുതൽ അബ്ദുല്ല അൽ ഖതീബിന്റെ 'ലിറ്റിൽ ഫലസ്തീൻ: ഡയറി ഓഫ് എ സീജ് വരെയുള്ള ചിത്രങ്ങൾ പട്ടികയിലുണ്ട്. കതാറ സാംസ്‌കാരിക ഗ്രാമത്തിലെ കെട്ടിട നമ്പർ 16 ഡ്രാമ തിയറ്ററിലാണ് പ്രദർശനം.

ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്കും പ്രതിരോധങ്ങൾക്കും അവരുടെ സ്വന്തം ചലച്ചിത്ര പ്രവർത്തകരുടെ കണ്ണുകളിലൂടെ സാക്ഷ്യം വഹിക്കാൻ ഐക്യദാർഢ്യത്തോടെ ഒത്തുചേരുകയാണെന്ന് ഡി.എഫ്.ഐ അറിയിച്ചു. ഓരോ പ്രദർശനത്തിന് ശേഷവും പ്രേക്ഷകർക്ക് ചലച്ചിത്ര പ്രവർത്തകരുമായി സംവദിക്കാനുള്ള അവസരവും ഡി.എഫ്.ഐ ഒരുക്കിയിട്ടുണ്ട്. വോയ്സ് ഫ്രം ഫലസ്തീൻ ചലച്ചിത്ര പരമ്പര കാണുന്നതിനുള്ള ടിക്കറ്റുകൾ സൗജന്യമാണെങ്കിലും റിസർവേഷനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Doha Film Institute organises film festival to commemorate Palestinian history

TAGS :

Next Story