Quantcast

ദോഹ മെട്രോ ഗോള്‍ഡ് ലൈനില്‍ വെള്ളിയാഴ്ച സര്‍വീസ് ഉണ്ടായിരിക്കില്ല; പകരം ബസുകൾ സര്‍വീസ് നടത്തും

MediaOne Logo

Web Desk

  • Published:

    24 Aug 2023 4:34 AM GMT

Doha Metro
X

ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ വെള്ളിയാഴ്ച മെട്രോ സര്‍വീസ് ഉണ്ടായിരിക്കില്ല. പകരം ബസുകൾ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

മെട്രോ റെഡ് ലൈനിനും ഗ്രീൻ ലൈനിനും പിന്നാലെയാണ് ഗോള്‍ഡ് ലൈനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഇതിന് പകരംമൂന്ന് റൂട്ടുകളിലായി ബസുകള്‍ സര്‍വീസ് നടത്തും. അൽ അസിസിയ മുതൽ റാസ് അബു അബൂദ് വരെയും, റാസ് അബു അബുദ് മുതൽ അൽ അസിസിയ വരെയും ഒന്നും രണ്ടും റൂട്ടുകളിലായിബസ് ഓടും. അൽ സദ്ദിനും ബിൻ മഹ്മൂദിനുമിടയിൽ റൂട്ട് മൂന്നിലും ഷട്ടില്‍ ബസ് സര്‍വീസുണ്ടാകും. ഒന്നും രണ്ടും റൂട്ടിൽ എല്ലാ അഞ്ചു മിനിറ്റിലും മൂന്നാം റൂട്ടിൽ ഓരോ പത്തു മിനിറ്റിലുമായിരിക്കും ബസുകള്‍ ഓട‌ുക.

കഴിഞ്ഞ രണ്ടു ആഴ്ചകളിലെ വെള്ളിയാഴ്ച ദിവസങ്ങളിലായാണ് മറ്റു രണ്ട് ലൈനുകളിലും അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയത്. ബദൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല.

TAGS :

Next Story