ഡോ. മുഹമ്മദ് നാസർ മൂപ്പൻ നിര്യാതനായി
ദോഹ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഖത്തർ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി കൺസൽട്ടന്‍റുമായ ഡോ. മുഹമ്മദ് നാസർ മൂപ്പൻ(69) ദുബൈയിൽ നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളേജ്, ജെ.ജെ.എം മെഡിക്കൽ കോളേജ് മൈസൂർ എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോ. നാസർ, 2002ലാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിൽ പ്രവർത്തനം ആരംഭിച്ചത്. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്‍റെ സഹോദരിയുടെ മകനാണ്. പിതാവ്: പരേതനായ ഡോ.സൈനുദ്ധീൻ മൂപ്പൻ, മാതാവ്: പരേതയായ സുലൈഖ. ഭാര്യ: വാഹിദ. മക്കൾ: നദ(ദുബൈ), നിമ്മി(ദുബൈ), സൈൻ(ആസ്ട്രേലിയ). മരുമക്കൾ: ഹാനി, ദർവീശ്, നഹീദ.
Next Story
Adjust Story Font
16

