Quantcast

ഖത്തറിൽ ഡ്രൈവറില്ലാ ടാക്‌സികൾ വരുന്നു; തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പരീക്ഷണ ഓട്ടം തുടങ്ങി

ഈ പരീക്ഷണങ്ങൾ അടുത്ത വർഷം ആദ്യ പാദംവരെ തുടരും.

MediaOne Logo

Web Desk

  • Published:

    27 Jun 2025 10:27 PM IST

ഖത്തറിൽ ഡ്രൈവറില്ലാ ടാക്‌സികൾ വരുന്നു; തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പരീക്ഷണ ഓട്ടം തുടങ്ങി
X

ദോഹ: ഗതാഗത മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി ഖത്തർ. ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം തുടങ്ങിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ യാത്രക്കാരില്ലാതെയാണ് പരീക്ഷണയോട്ടം നടക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് കർവയുടെ ഓട്ടോണമസ് ഇലക്ട്രിക് ടാക്‌സികൾ പരീക്ഷണയോട്ടം നടത്തുന്നത്. രണ്ട് ഘട്ടമായാണ് പരീക്ഷണം. ആദ്യഘട്ടത്തിൽ വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ യാത്രക്കാരില്ലാതെയും, രണ്ടാം ഘട്ടത്തിൽ ഡ്രൈവറില്ലാതെ യാത്രക്കാർ മാത്രമായി പൂർണ്ണതോതിലുള്ള പരീക്ഷണ ഓട്ടവും നടക്കും. ഈ പരീക്ഷണങ്ങൾ അടുത്ത വർഷം ആദ്യ പാദംവരെ തുടരും.

ഓട്ടോണമസ് ടാക്‌സി സർവീസ് നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തുകയാണ് ഈ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. നേരത്തെ ഓട്ടോണമസ് ബസിന്റെ പരീക്ഷണം രാജ്യത്ത് വിജയകരമായി നടന്നിരുന്നു. ഇത് വിജയിച്ചതോടെയാണ് ഗതാഗത മന്ത്രാലയം ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.

പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ടാക്‌സികളിൽ സുരക്ഷ ഉറപ്പാക്കാൻ ആറ് ക്യാമറകൾ, നാല് റഡാറുകൾ, നാല് ലിഡാർ യൂണിറ്റുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ഇത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story