Quantcast

സുസ്ഥിരതയെ കുറിച്ചുള്ള പുതിയ ചിന്തകളും ചര്‍ച്ചകളുമായി എര്‍ത്ത്നാ ഉച്ചകോടി സമാപിച്ചു

പ്രഥമ എര്‍ത്നാ പുരസ്കാര ജേതാക്കളെയും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    24 April 2025 10:52 PM IST

സുസ്ഥിരതയെ കുറിച്ചുള്ള പുതിയ ചിന്തകളും ചര്‍ച്ചകളുമായി എര്‍ത്ത്നാ ഉച്ചകോടി സമാപിച്ചു
X

ദോഹ: സുസ്ഥിരതയെ കുറിച്ചുള്ള പുതിയ ചിന്തകളും ചര്‍ച്ചകളുമായി എര്‍ത്ത്നാ ഉച്ചകോടി സമാപിച്ചു. പ്രഥമ എര്‍ത്നാ പുരസ്കാര ജേതാക്കളെയും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദ അറിവുകളും സുസ്ഥിര ചിന്തകളും പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള സ്ഥാപനമാണ് എര്‍ത്ന. ദോഹയില്‍ നടന്ന എര്‍ത്ന ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്തു. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ഉദ്ഘാടനം ചെയ്തു. നേതൃനിരകളില്‍ സ്ത്രീ സാന്നിധ്യത്തിന്റെ പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനവുമാണ് രണ്ട് ദിവസം നീണ്ട ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയായത്. പ്രഥമ എര്‍ത്നാ പുരസ്കാര ജേതാക്കളെയും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഉര്‍വി ഫൗണ്ടേഷന്‍ ഉള്‍പ്പെടെ 12 പ്രൊജക്ടുകളാണ് അന്തിമഘട്ടത്തില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്. കാമറൂണ്‍, കൊളംബിയ, കെനിയ എന്നിവിടങ്ങളില്‍ നിന്നുള്ള ആശയങ്ങളാണ് ഇത്തവണ പുരസ്കാരം സ്വന്തമാക്കിയത്.

TAGS :

Next Story