Quantcast

മൂന്നാം വയസിൽ കിന്റർഗാർട്ടനിൽ പ്രവേശനം; പുതിയ പഠനരീതി ആരംഭിക്കാൻ ഖത്തർ

ആദ്യ ഘട്ടത്തിൽ നാല് പൊതു സ്ഥാപനങ്ങളിൽ മാത്രം നടപ്പാക്കാനാണ് തീരുമാനം.

MediaOne Logo

Web Desk

  • Published:

    2 May 2023 12:18 AM IST

entry into kindergarten at age three, Qatar to start new learning style
X

ദോഹ: ഖത്തറില്‍ മൂന്നാം വയസിൽ കിന്റർഗാർട്ടനിൽ പ്രവേശനം നൽകുന്ന പുതിയ പഠന രീതി ഈ വർഷം ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ നാല് കിന്റര്‍ഗാര്‍ട്ടനുകളില്‍ ആണ് പ്രവേശനം അനുവദിക്കുക.

പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ആഗസ്റ്റ് മുതൽ ഖത്തറിലെ തെരഞ്ഞെടുത്ത നാല് കിന്റർഗർട്ടനുകളിൽ മൂന്നു വയസുകാരായ കുട്ടികൾക്ക് പ്രവേശനം നൽകാനാണ് തീരുമാനം. കുട്ടികള്‍ക്ക് മൂന്നു വയസു മുതല്‍ വിദ്യാഭ്യാസം നല്‍കിയാല്‍ അവരുടെ വ്യക്തിത്വ വികസനത്തിന് ശക്തമായ അടിത്തറ പാകാന്‍ സഹായകമാകും എന്നതിനാലാണ് ഈ നീക്കം.

ആദ്യ ഘട്ടത്തിൽ നാല് പൊതു സ്ഥാപനങ്ങളിൽ മാത്രം നടപ്പാക്കാനാണ് തീരുമാനം. ദോഹ നഗരസഭയിലെ അബു ഹനീഫ കിന്റര്‍ഗാര്‍ട്ടന്‍, അല്‍ റയാന്‍ നഗരസഭയിലെ അല്‍ മനാര്‍ കിന്റര്‍ഗാര്‍ട്ടന്‍, ഉം സലാല്‍ നഗരസഭയിലെ അല്‍ ഖവര്‍സിമി കിന്റര്‍ഗാര്‍ട്ടന്‍, അല്‍ ദായീനിലെ സിക്രെത്ത് കിന്റര്‍ഗാര്‍ട്ടന്‍ എന്നിവയിലാണ് മൂന്നുവ യസുകാർക്ക് പ്രവേശനം.

ഓരോ കിന്റര്‍ഗാര്‍ട്ടനുകളിലും മൂന്നു വയസുകാര്‍ക്കായി രണ്ട് ക്ലാസുകള്‍ വീതമുണ്ടാകും. ഓരോ ക്ലാസിലും 16 സീറ്റുകള്‍ വീതമാണുള്ളത്.

TAGS :

Next Story