Quantcast

എക്‌സ്പാറ്റ് സ്‌പോർട്ടീവ് സ്‌പോർട്‌സ് കാർണ്ണിവൽ; ടൂർണ്ണമെന്റുകൾ ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    29 Sept 2022 10:47 AM IST

എക്‌സ്പാറ്റ് സ്‌പോർട്ടീവ് സ്‌പോർട്‌സ്   കാർണ്ണിവൽ; ടൂർണ്ണമെന്റുകൾ ആരംഭിച്ചു
X

എക്‌സ്പാറ്റ് സ്‌പോർട്ടീവ് സ്‌പോർട്‌സ് കാർണ്ണിവലിനോടനുബന്ധിച്ചുള്ള ടൂർണ്ണമെന്റുകൾക്ക് തുടക്കമായി. റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ ആരംഭിച്ച ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ 400 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂർൺമെന്റിന്റെ ഫൈനൽ വെള്ളിയാഴ്ച നടക്കും. സ്‌പോർട്‌സ് കാർണ്ണിവലിന്റെ ലോഗോ ബ്രസീലിയൻ ഫുട്‌ബോളറും അൽ അറബിയുടെ സ്റ്റാർ സ്‌ട്രൈക്കറുമായ റഫിഞ്ഞോ അനാഛാദനം ചെയ്തു. വെള്ളിയാഴ്ച ലോകക്കപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 2022 പേർ ഗോൾ വലയം നിറക്കുന്ന പരിപാടി റഫിഞ്ഞോ ഉദ്ഘാടനം ചെയ്യും. കാർണ്ണിവലിന്റെ ജഴ്‌സി ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡണ്ട് ഡോ. മോഹൻ തോമസ് പ്രകാശനം ചെയ്തു.

TAGS :

Next Story