ഖത്തർ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ദോഹയിലെത്തി
ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനിയുമായി വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി

ഖത്തർ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ദോഹയിലെത്തി. ഖത്തര്‍ വിദേശകാര്യമന്ത്രി, പ്രതിരോധ വകുപ്പ് മന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ചകളില്‍ ധാരണയായി.
കോവിഡ് ദുരിതാശ്വാസമായി നല്‍കിയ വിവിധ സഹായങ്ങള്‍ക്ക് നന്ദിയറിയിക്കുകയെന്ന ഉദ്ദേശ്യവുമായി നടത്തുന ഗള്‍ഫ് പര്യടനത്തിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ദോഹയിലെത്തിയത്. തുടര്‍ന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഓക്സിജന്‍ സിലിണ്ടറുകളുള്‍പ്പെടെ ഇന്ത്യയിലേക്ക് ജീവന്‍രക്ഷാ വസ്തുക്കളും മരുന്നുകളുമുള്‍പ്പെടെ നല്‍കിയ ഖത്തറിന്‍റെ സഹായമനസ്കതയ്ക്ക് അദ്ദേഹം നന്ദിയര്‍പ്പിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. തുടര്‍ന്ന് പ്രതിരോധ വകുപ്പ് മന്ത്രി ഡോ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. പ്രതിരോധ മേഖലയിലുള്‍പ്പെടെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കൂടിക്കാഴ്ചയിലുണ്ടായത്. നേരത്തെ കുവൈത്തില്‍ സന്ദര്‍ശനം പൂര്‍ത്താക്കിയതിന് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഖത്തറിലേക്കെത്തിയത്.
Adjust Story Font
16

