നോർക്ക ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ അനുവദിക്കാനാകില്ല; കൾച്ചറൽ ഫോറം ഖത്തർ

പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നീക്കിവച്ചിട്ടുള്ള നോർക്ക ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ അനുവദിക്കാനാകില്ലെന്ന് കൾച്ചറൽ ഫോറം ഖത്തർ.
സ്വദേശിവൽക്കരണവും പ്രാദേശിക പ്രതിസന്ധികളും മൂലം പ്രവാസി തൊഴിൽ മേഖലയിൽ വലിയ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വീഴ്ചകളെന്നത് കൂടുതൽ ഗൗരവതരമാണ്.
നോർക്ക സംവിധാനങ്ങളെക്കുറിച്ചും ഫണ്ടുകളുടെ വിനിയോഗത്തെക്കുറിച്ചും നാളുകളായി തുടരുന്ന ആശങ്കകൾക്ക് പരിഹാരമുണ്ടാകുമെന്ന നോർക്ക ചെയർമാന്റെ ഉറപ്പ് വാക്കുകളിലൊതുങ്ങുന്ന അവസ്ഥയാണെന്നും ഇത്തരം വിഷയങ്ങളിൽ നോർക്ക
ചെയർമാൻ അടിയന്തരമായി ഇടപെടണമെന്നും കൾച്ചറൽ ഫോറം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

