Quantcast

ഫാന്‍സ് സെവന്‍സ് ടൂര്‍ണമെന്റ് ജഴ്‌സികള്‍ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    24 March 2022 6:49 AM GMT

ഫാന്‍സ് സെവന്‍സ് ടൂര്‍ണമെന്റ് ജഴ്‌സികള്‍ പ്രകാശനം ചെയ്തു
X

ഖത്തറില്‍ എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റയുടെ ഭാഗമായുള്ള ഫാന്‍സ് സെവന്‍സ് ടൂര്‍ണമെന്റിന്റെ ജഴ്‌സികള്‍ പ്രകാശനം ചെയ്തു. ലോകകപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെയും ഇന്ത്യന്‍ ടീമിന്റെയും ജഴ്‌സികളാണ് പ്രകാശനം ചെയ്തത്. ഫാന്‍സ് ഫിയസ്റ്റ മുഖ്യ രക്ഷാധികാരി ഇ.പി അബ്ദുറഹ്‌മാന്‍ ജഴ്‌സി പ്രകാശനം ഉദ്ഘാടനം ചെയ്തു.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫൈസല്‍ ഹുദവി, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സഫീര്‍ റഹ്‌മാന്‍, എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം ഫാന്‍സ് ഫിയസ്റ്റ രക്ഷാധികാരികളായ ശശിധര പണിക്കര്‍, ഡോ. താജ് ആലുവ തുടങ്ങിയവര്‍ പങ്കെടുത്തു.

വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതല്‍ മിസൈമീര്‍ ഹാമില്‍ട്ടന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് ഫാന്‍സ് ഫിയസ്റ്റ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നത്.

TAGS :

Next Story