എക്സ്പാറ്റ് സ്പോർട്ടീവ് ഫാന്‍സ് ഫുട്ബാൾ ടൂര്‍ണ്ണമെന്റ് രജിസ്ട്രേഷൻ തുടങ്ങി

- Published:
26 Feb 2022 10:26 PM IST

ദോഹ. ഖത്തര്‍ എക്സ്പാറ്റ് സ്പോർട്ടീവ് ഫാൻസ് ഫെസ്റ്റിന്റെ ഭാഗമായി സെവൻസ് ഫൂട്ബാൾ ടൂർണ്ണമന്റ് സംഘടിപ്പിക്കുന്നു. ഖത്തര്‍ വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ഫാന്‍സായിട്ടായിരിക്കും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ കളത്തിലിറങ്ങുക. മാർച്ച് 24 മുതൽ ഏപ്രിൽ ഒന്ന് വരെ നടക്കുന്ന ടൂർണ്ണമെന്റിലേക്ക് ഖത്തറിലെ വിവിധ ക്ലബ്ബുകളിൽ നിന്നും പ്രവാസികൂട്ടായ്മകളിൽ നിന്നും രജ്സ്ട്രേഷൻ ക്ഷണിച്ചു. വിജയികൾക്ക് ട്രോഫിയും ആകർഷങ്ങളായ സമ്മാനവും നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 66776961 എന്ന നമ്പരിൽ ബന്ധപ്പെടുക
Next Story
Adjust Story Font
16
