ഫിഫ അറബ് കപ്പ്; ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു
ഏഷ്യൻ ടൗൺ, ബർവ ബറാഹ, ക്രീക് സ്പോർട്സ് എന്നിവിടങ്ങളിലേക്കാണ് സർവീസ്

ദോഹ: ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികളിൽ ആരാധകർക്ക് പങ്കെടുക്കാൻ സൗജന്യ ബസ് സർവീസ് ഒരുക്കി അധികൃതർ. ഏഷ്യൻ ടൗൺ, ബർവ ബറാഹ, ക്രീക് സ്പോർട്സ് എന്നിവിടങ്ങളിലേക്കാണ് സർവീസ്. വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് കർവയുമായി സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കിയത്.
ഉമ്മു ഗുവൈലിനിലെ ടൊയോട്ട സിഗ്നലിന് എതിർവശത്തുള്ള പാർക്കിങ് ഏരിയ, സലാഹുദ്ദീൻ സ്ട്രീറ്റിലെ അൽ അസ്മഖ് (ബുഖാരി) മസ്ജിദിന് എതിർവശത്തും അൽ വതൻ സെന്ററിന് സമീപത്തുനിന്നും ബസ് സർവിസ് ആരംഭിക്കും. ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന സർവിസ് വൈകീട്ട് ഏഴു മണി വരെ തുടരും.
രാത്രി തിരിച്ചുള്ള സർവിസ് രാത്രി 9 മണിക്ക് ആരംഭിച്ച് രാത്രി 12 മണി ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിലും, തുടർന്ന് ഡിസംബർ 11, 12 തീയതികളിലും ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നും സൗജന്യ ഷട്ടിൽ സർവിസുകൾ ലഭ്യമായിരിക്കും.
Adjust Story Font
16

