ഫ്രാൻസിന് ഖത്തറിന്റെ പ്രകൃതിവാതകം; പകരമായി അഞ്ചാം തലമുറ റഫേൽ യുദ്ധവിമാനങ്ങൾ നൽകും
ഖത്തർ അമീറുമായി മക്രോൺ ഉഭയകക്ഷി ചർച്ചകൾ നടത്തി

ദോഹ: ഖത്തറിൽ നിന്ന് ശൈത്യകാല സീസണ് ആവശ്യമായ പ്രകൃതിവാതകം ഉറപ്പാക്കി ഫ്രാൻസ്. പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിന്റെ ദോഹ സന്ദർശനത്തിടെയാണ് ഇതുമായി ബന്ധപ്പെട്ട് ഇരുരാഷ്ട്രങ്ങളും ധാരണയിലെത്തിയ. ഖത്തർ അമീറുമായി മക്രോൺ ഉഭയകക്ഷി ചർച്ചകൾ നടത്തി.
പ്രതിമാസം രണ്ട് ടെറാവാട്ട് മണിക്കൂറിന് തുല്യമായ പ്രകൃതിവാതകമാണ് ഖത്തർ ഫ്രാൻസിന് കൈമാറുക. ഏകദേശം രണ്ട് ബില്യൺ യൂണിറ്റ് വൈദ്യുതിക്ക് തുല്യമായ ഊർജമാണിത്. യൂറോപ്യൻ രാഷ്ട്രത്തിന്റെ ശൈത്യകാല ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായകരമാകും. ഇതുവഴി രാജ്യത്തെ ഇന്ധന, ഗതാഗത ചെലവുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് മക്രോൺ ദോഹയിൽ പറഞ്ഞു. സന്ദർശനത്തിനിടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ കരാർ ശക്തിപ്പെടുത്താനും തീരുമാനമായി. അഞ്ചാം തലമുറ റഫേൽ യുദ്ധവിമാനങ്ങൾ, റഡാറുകൾ, വ്യോമപ്രതിരോധ സംവിധാനം, സൈനിക വാഹനങ്ങൾ എന്നിവ കരാറിന്റെ ഭാഗമായി ഫ്രാൻസ് ഖത്തറിന് കൈമാറും.
പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സംഭാവന നൽകിയ വിശ്വസ്ത പങ്കാളികളാണ് ഫ്രാൻസും ഖത്തറുമെന്ന് മാക്രോൺ പറഞ്ഞു. സ്ഥിതിഗതികൾ എങ്ങനെ മാറുമെന്ന് ആർക്കും ഉറപ്പിച്ചു പറയാനാകാത്ത സ്ഥിതിയാണ്. അതുകൊണ്ടു തന്നെ അതീവ ജാഗ്രതയോടെയാണ് താൻ നിലവിലെ സാഹചര്യത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

