Quantcast

ഗൾഫ് മാധ്യമം 'മെലോഡിയസ് മെമ്മറീസ്'; ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു

താളാത്മകതയിൽ മാന്ത്രികത തീർക്കുന്ന സ്റ്റീഫൻ ദേവസി, പിന്നണി ഗായകരായ അഫ്സൽ, കണ്ണൂർ ഷരീഫ്, രചനാ ചോപ്ര, ചിത്ര അരുൺ, ശിഖ പ്രഭാകരൻ, ജാസിം ജമാൽ, അഫ്സൽ മുഹമ്മദ് മഹേഷ് കുഞ്ഞുമോന്‍ തുടങ്ങി വന്‍ താരനിരയാണ് ദോഹയിലെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-24 19:59:38.0

Published:

25 Feb 2023 12:24 AM IST

Gulf Madhyamam, Melodious Memories
X

ദോഹ: 'ഗൾഫ് മാധ്യമം' ഒരുക്കുന്ന 'മെലോഡിയസ് മെമ്മറീസ്' സംഗീത വിരുന്നിന്‍റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. മാർച്ച് മൂന്നിന് ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിലാണ് പരിപാടി. 1990കളിലെയും 2000കളിലെയും രാഗാർദ്രമായ മലയാളം, ഹിന്ദി, തമിഴ് മെലഡി ഗാനങ്ങൾ കോർത്തിണക്കുന്ന 'മെലോഡിയസ് മെമ്മറീസ്' ഹൃദ്യമായ ഓർമകളിലേക്കുള്ള തിരിഞ്ഞു നടത്തമാകും.

താളാത്മകതയിൽ മാന്ത്രികത തീർക്കുന്ന സ്റ്റീഫൻ ദേവസി, പിന്നണി ഗായകരായ അഫ്സൽ, കണ്ണൂർ ഷരീഫ്, രചനാ ചോപ്ര, ചിത്ര അരുൺ, ശിഖ പ്രഭാകരൻ, ജാസിം ജമാൽ, അഫ്സൽ മുഹമ്മദ് മഹേഷ് കുഞ്ഞുമോന്‍ തുടങ്ങി വന്‍ താരനിരയാണ് ദോഹയിലെത്തുന്നത്. 60 ഖത്തര്‍ റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് തെരഞ്ഞെടുക്കാം. ക്യു ടിക്കറ്റ്സ് വഴിയും നേരിട്ടും ടിക്കറ്റുകള്‍ ലഭിക്കും.

TAGS :

Next Story