Quantcast

ഗള്‍ഫ് മാധ്യമം 'ഷി ക്യു' പുരസ്‌കാരം; ഫൈനല്‍ റൗണ്ടില്‍ 26 പേര്‍

ജേതാക്കളെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വഴിയുള്ള വോട്ടിങ് തുടങ്ങി

MediaOne Logo

Web Desk

  • Published:

    21 Jun 2022 1:06 PM IST

ഗള്‍ഫ് മാധ്യമം ഷി ക്യു പുരസ്‌കാരം; ഫൈനല്‍ റൗണ്ടില്‍ 26 പേര്‍
X

ഖത്തറിന്റെ ബുഹുമുഖമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യന്‍ വനിതാ രത്‌നങ്ങള്‍ക്കായി ഗള്‍ഫ് മാധ്യമം ഒരുക്കുന്ന ഗ്രാന്റ്മാള്‍ 'ഷി ക്യു' പുരസ്‌കാരത്തിനുള്ള മത്സരം ഫൈനല്‍ റൗണ്ടിലേക്ക് കടന്നു. 26 പേരാണ് ഫൈനല്‍ റൗണ്ടിലുള്ളത്. ഇവരില്‍ ആരാണ് അതാത് വിഭാഗങ്ങളില്‍ പ്രഥമ 'ഷി ക്യൂ' പുരസ്‌കാരത്തിന് അര്‍ഹരെന്ന് കണ്ടെത്താന്‍ പൊതുജനങ്ങള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി അര്‍ഹരായവര്‍ക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. ജൂണ്‍ 24 വരെയാണ് ഓണ്‍ലൈന്‍ വോട്ടിങ്ങിന് അവസരമുണ്ടാവുക. മേയ് അവസാന വാരം വരെ നീണ്ടു നിന്ന ആദ്യ റൗണ്ടില്‍ 700ല്‍ ഏറെ നാമനിര്‍ദേശങ്ങളാണ് പുരസ്‌കാരത്തിനായി ലഭിച്ചത്.

കേരളത്തില്‍നിന്നും ഖത്തറില്‍നിന്നുമുള്ള വിദഗ്ധ സമിതി ഓരോ വിഭാഗത്തിലെയും വിജയിയെ തെരഞ്ഞെടുക്കും. പൊതുജനങ്ങളുടെ വോട്ടിങ്ങിന്റെ നിശ്ചിത ശതമാനമായിരിക്കും വിധിനിര്‍ണയത്തില്‍ പരിഗണിക്കുക.

TAGS :

Next Story