Quantcast

ഗള്‍ഫ് മാധ്യമം ഷി ക്യു എക്സലന്‍സ് അവാര്‍ഡ്; ഫൈനല്‍ റൌണ്ടിലെത്തിയവര്‍ക്കായി പ്രതിഭാ സംഗമം നടത്തി

ഓണ്‍ലൈന്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

MediaOne Logo

Web Desk

  • Published:

    14 Sept 2023 12:59 AM IST

She Q Excellence Award
X

ഗള്‍ഫ് മാധ്യമം ഖത്തര്‍ ഷി ക്യു എക്സലന്‍സ് അവാര്‍ഡിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാന റൌണ്ടില്‍ ഇടം പിടിച്ചവര്‍ക്കായി ദോഹയില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

ഷി ക്യൂ എക്സലൻസ് പുരുസ്കാരം രണ്ടാം സീസണില്‍ ഫൈനൽ റൗണ്ടിൽ ഇടം നേടിയ 27 പേരാണ് പ്രതിഭാ സംഗമത്തില്‍ ഒത്തുചേര്‍ന്നത്. അവസാന റൌണ്ടിലെത്തിയ മത്സരാര്‍ത്ഥികളെ പരിപാടിയുടെ സ്പോണ്‍സര്‍മാരും ഗള്‍ഫ്മാധ്യമം പ്രതിനിധികളും അഭിനന്ദിച്ചു. ‘ഷി ക്യൂ’ വിജയികൾക്കുള്ള ട്രോഫിയും പ്രകാശനം ചെയ്തു.

ഷി ക്യു അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഓണ്‍ലൈനില്‍ പുരോഗമിക്കുകയാണ്. ഈ മാസം 22 നാണ് പ്രഖ്യാപനം. പുരസ്കാരദാന ചടങ്ങില്‍ സിനിമാ താരം പാര്‍വ്വതിയാണ് മുഖ്യാതിഥി. ഒപ്പം സംഗീത നിശയും ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. സ്പോണ്‍സര്‍മാരായ രമേശ് ബുൽചന്ദനി, അഷ്റഫ് ചിറക്കല്‍, മുഹമ്മദ് ഹുസൈൻ, ഗോകുൽ, ഫാറൂഖ്, റഹീം ഓമശ്ശേരി, സാജിദ് ശംസുദ്ദീൻ തുടങ്ങിയവര്‍ സംസാരിച്ചു.

TAGS :

Next Story