Quantcast

ഒത്തുതീർപ്പിനില്ല, ആയുധം താഴെ വെക്കില്ല: ഹമാസ്

ഇസ്രായേൽ ആക്രമണം പരാജയപ്പെട്ടെന്നും ഖലീൽ അൽ ഹയ്യ സുരക്ഷിതനെന്നും ഹമാസ്

MediaOne Logo

Web Desk

  • Updated:

    2025-09-09 17:39:04.0

Published:

9 Sept 2025 10:07 PM IST

ഒത്തുതീർപ്പിനില്ല, ആയുധം താഴെ വെക്കില്ല: ഹമാസ്
X

ദോഹ: ഖത്തറിലെ ഹമാസ് കേന്ദ്രം ആക്രമിച്ച ഇസ്രായേൽ നടപടിയിൽ പ്രതികരണവുമായി ഹമാസ്. അധിനിവേശത്തിന് എതിരെ സർവശക്തിയും ഉപയോഗിച്ച് പോരാടുമെന്ന് ഹമാസ് നേതാവ് സുഹൈൽ അൽ ഹിന്ദി. ദോഹയിൽ ലക്ഷ്യമിട്ട ഹമാസിന്റെ നേതൃത്വം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതായി ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗം സുഹൈൽ അൽ-ഹിന്ദി സ്ഥിരീകരിച്ചു. ഗ്രൂപ്പ് നേതാക്കൾക്ക് കുഴപ്പമില്ലെന്ന് ആവർത്തിച്ച് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയുന്നു.

ട്രംപിന്റെ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യാൻ യോഗം ചേർന്ന ഖലീൽ അൽ-ഹയ്യയെയും മറ്റ് ഹമാസ് നേതാക്കളെയും വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് അൽ-ഹിന്ദി പറഞ്ഞു. എന്നാൽ ആക്രമണങ്ങളിൽ ഖലീൽ അൽ-ഹയ്യയുടെ മകൻ ഹമ്മാം അൽ ഹയ്യയും അദ്ദേഹത്തിന്റെ ഒരു സഹായി ജിഹാദ് ലബാദും ഉൾപ്പെടെ അഞ്ച് പേര് കൊല്ലപ്പെട്ടതായി ഹമാസ്. അമേരിക്കൻ നിർദേശം ചർച്ച ചെയ്യാനെത്തിയ സംഘത്തിനു നേരെയായിരുന്നു ആക്രമണമെന്നും ഹമാസ്



Next Story