ഹൃദയാഘാതം: പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി
കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി ഹംസ ഹാജിയുടെ മകൻ അബ്ദുൽ ജബ്ബാർ (51) ആണ് മരണപ്പെട്ടത്

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി. കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി ഹംസ ഹാജിയുടെ മകൻ അബ്ദുൽ ജബ്ബാർ (51) ആണ് മരണപ്പെട്ടത്. ദോഹയിൽ ബ്രേക്ക് ഡൌൺ സർവീസ് മേഖലയിൽ ജോലി ചെയ്ത് വരികയാണ്. ഇരുപത് വർഷമായി ഖത്തറിൽ പ്രവാസിയാണ്.
മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കെഎംസിസി ഖത്തർ അൽ ഇഹ്സാൻന്റെ നേതൃത്വത്തിൽ നടത്തിവരുകയാണ്. ഇൻഡസ്ട്രിയൽ ഏരിയ ഹസൻ മുബൈറിക് ഹോസ്പിറ്റൽ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മാതാവ്: ഫാത്തിമ. ഭാര്യ റൈഹാനത്ത് മക്കൾ: ജവാദ് , ജൗഹർ ,ജാസിം,ഫാത്തിമ
Next Story
Adjust Story Font
16

