Quantcast

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾ തെരഞ്ഞെടുക്കപ്പെട്ടു.

പിടികെ ഷമീർ, എസ് കൃഷ്ണേന്ദു, പി.പി നിതീഷ് കുമാർ തുടങ്ങിയവരാണ് വിജയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2025-01-18 20:24:14.0

Published:

19 Jan 2025 1:51 AM IST

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾ തെരഞ്ഞെടുക്കപ്പെട്ടു.
X

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികളുടെ 5,125 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ 3506 പേർ വോട്ടുചെയ്യാനെത്തി. പി.ടി.കെ ഷമീറിന് 597 വോട്ടും നിതീഷ് കുമാറിന് 432 വോട്ടും കൃഷ്ണേന്ദുവിന് 440 വോട്ടും ലഭിച്ചു. 550 വോട്ട് നേടി ആർ ദാമോ​ദർ കാട്ടിയും 496 വോട്ടു നേടി അഹമദ് സൽമാനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മസ്​കത്ത് ഇന്ത്യന്‍ സ്‌കൂള്‍ മള്‍ട്ടി പര്‍പസ് ഹാളിലായിരുന്നു​ വോട്ടെടുപ്പ്. 15 അംഗ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് പേർക്ക് പുറമെ എംബസി 3 പേരെ നാമനിർദേശം ചെയ്യും. ബാബു രാജേന്ദ്രന്‍ ചെയര്‍മാനായ കമ്മീഷന്‍റെ നേതൃത്തിലായിരുന്നു തെരഞ്ഞെടുപ്പ്​ നടപടികൾ നടന്നത്. റീ കൗണ്ടിങ് ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ 19ന് തന്നെ അപേക്ഷ സമര്‍പ്പിക്കണം. 22ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പട്ടിക ചെയര്‍മാന് കൈമാറും.

TAGS :

Next Story