Quantcast

ഖത്തറില്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക് കുതിച്ചെത്തി ഇന്ത്യന്‍ അള്‍ട്രാ റണ്ണര്‍ സൂഫിയ സൂഫി

ഇത് നാലാം തവണയാണ് ഈ 37കാരി ഗിന്നസ് ബുക്കില്‍ സ്വന്തം പേര് കുറിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    14 Jan 2023 7:29 PM GMT

ഖത്തറില്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക് കുതിച്ചെത്തി ഇന്ത്യന്‍ അള്‍ട്രാ റണ്ണര്‍ സൂഫിയ സൂഫി
X

ദോഹ: ഖത്തറില്‍ ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ അള്‍ട്രാ റണ്ണര്‍ സൂഫിയ സൂഫി. ഖത്തറിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ ഏറ്റവും വേഗത്തില്‍ ഓടിയെത്തിയാണ് സൂഫിയ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

30 മണിക്കൂര്‍ 34 മിനിറ്റ് കൊണ്ടാണ് ഖത്തറിന്റെ തെക്കേ അറ്റമായ അബൂ സംറയില്‍ നിന്ന് വടക്കേ അറ്റമായ അല്‍ റുവൈസിലേക്ക് സൂഫിയ സൂഫി ഓടിയെത്തിയത്. ഇതിനിടയില്‍ 200 കിലോമീറ്റര്‍ താണ്ടി.

ഇത് നാലാം തവണയാണ് ഈ 37കാരി ഗിന്നസ് ബുക്കില്‍ സ്വന്തം പേര് കുറിക്കുന്നത്. 35 മണിക്കൂറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു റെക്കോര്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ ഓടിയെത്താന്‍ സൂഫിയക്കായി.

ഖത്തറില്‍ നിന്നുള്ള നിരവധി ഓട്ടക്കാരും റെക്കോര്‍ഡ് കുറിക്കാനുള്ള ഓട്ടത്തില്‍ സൂഫിയക്കൊപ്പം കൂടിയിരുന്നു.

TAGS :

Next Story