അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം; എല്ലാ മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം

- Published:
18 May 2023 7:24 AM IST

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയംസ്.
എല്ലാ വർഷവും മേയ് 18നാണ് അന്താരാഷ്ട്ര മ്യുസിയം ദിനമായി ലോകം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നും വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിൽ ഖത്തറിലെ മുഴുവൻ മ്യൂസിയങ്ങളിലും പ്രദർശന കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്.
ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ത്രീ ടു വൺ ഒളിമ്പിക് ആന്റ് സ്‌പോർട്‌സ് മ്യൂസിയം, വിവിധ കേന്ദ്രങ്ങളിൽ തുടരുന്ന പ്രദർശന പരിപാടികൾ എന്നിവടങ്ങളിലേക്ക് മൂന്നു ദിനങ്ങളിൽ ടിക്കറ്റില്ലാതെ പൊതുജനങ്ങൾ പ്രവേശിക്കാം.
Next Story
Adjust Story Font
16
