Quantcast

ഖത്തറില്‍ ചൂട് കൂടിവരുന്നു

കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    3 April 2025 8:34 PM IST

ഖത്തറില്‍ ചൂട് കൂടിവരുന്നു
X

ദോഹ: ഖത്തറില്‍ ചൂട് കൂടിവരുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസിന് തൊട്ടടുത്തെത്തി. പൊടുന്നനെ കാലാവസ്ഥ മാറിമറിയുന്ന അല്‍ സറായത് സീസണിന് രാജ്യത്ത് തുടക്കമായിട്ടുണ്ട്. മിന്നലോട് കൂടിയ മഴയ്ക്കും പൊട‌ിക്കാറ്റിനും സാധ്യത കൂടുതലാണ്. മാര്‍ച്ച് പകുതി മുതല്‍ മെയ് പകുതി വരെയാണ് അല്‍ സറായത് സീസണ്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്നത്. അതേ സമയം അല്‍ മുഖ്ദാം നക്ഷത്രത്തിന്റെ വരവോടെ രാജ്യത്ത് താപനില ഉയര്‍ന്നു തുടങ്ങി. ഉച്ച സമയത്ത് താപനില 40 ഡ‍ിഗ്രി സെല്‍ഷ്യസിന് തൊട്ടടുത്തെത്തി. വരും ദിവസങ്ങളില്‍ താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

TAGS :

Next Story